മലപ്പുറം മച്ചിങ്ങലിലാണ് സംഭവം. ഇന്ന് പുലർച്ചെ ഒരു മണിയോടെയാണ് അപകടമുണ്ടായത്
കാർ സ്കൂട്ടറിലിടിച്ച് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം. പെരിന്തൽമണ്ണ തൂത സ്വദേശി മുഹമ്മദ് (21) മരിച്ചത്.
മുഹമ്മദ് ഓടിച്ചിരുന്ന സ്‌കൂട്ടറിൽ കാർ വന്ന് ഇടിക്കുകയായിരുന്നു. പ്രതികൾ ഓടിച്ചിരുന്ന കാറിൽ നിന്നും മദ്യക്കുപ്പികൾ കണ്ടെത്തിയിട്ടുണ്ട്. ഡ്രൈവർ സീറ്റിൽ ഉൾപ്പടെ മദ്യക്കുപ്പികൾ ലഭിച്ചുവെന്നാണ് വിവരം. മരിച്ച മുഹമ്മദ് ഫാറൂഖ് കോളേജിലെ ബികോം വിദ്യാർത്ഥിയാണ്.പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു