കൊട്ടാരക്കരയില്‍ ഭര്‍ത്താവ് ഭാര്യയെ കഴുത്തറത്ത് കൊലപ്പെടുത്തി; കൊലപാതകത്തിന് പിന്നില്‍ സംശയരോഗം



 കൊല്ലം : കൊട്ടാരക്കരയില്‍ ഭാര്യയെ ഭര്‍ത്താവ് കഴുത്തറുത്ത് കൊന്നു. കൊട്ടാരക്കര പള്ളിക്കല്‍ സ്വദേശിനി സരസ്വതിയെ കൊലപ്പെടുത്തിയ ശേഷം ഭര്‍ത്താവ് സുരേന്ദ്രന്‍ പിള്ള പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങി. സരസ്വതിയെ കൊലപ്പെടുത്തിയെന്ന് സുരേന്ദ്രന്‍ പിള്ള മൂത്ത മരുമകളെ ഫോണ്‍ വിളിച്ച് അറിയിച്ചു. ഇതിന് ശേഷം ഓട്ടോറിക്ഷ വിളിച്ച് പൊലീസ് സ്റ്റേഷനില്‍ എത്തിയാണ് കീഴടങ്ങിയത്.


സരസ്വതിയും സുരേന്ദ്രന്‍ പിള്ളയും തമ്മില്‍ പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നെന്ന് ബന്ധുക്കള്‍ ആരോപിച്ചു. സുരേന്ദ്രന്‍ പിള്ളയ്‌ക്ക് സംശയ രോഗമായിരുന്നു, സരസ്വതിയെ മദ്യ ലഹരിയില്‍ ഉപദ്രവിച്ചിരുന്നു, ഭാര്യയെ കൊലപ്പെടുത്തുമെന്ന് നേരത്തെയും ഭീഷണി മുഴക്കിയിരുന്നുവെന്നും ബന്ധുക്കള്‍ പറഞ്ഞു.

Post a Comment

Previous Post Next Post