പാലക്കാട് അഗളി: അട്ടപ്പാടിയിൽ വയോധികയെ പുഴയിൽ മരിച്ചനിലയിൽ കണ്ടെത്തി. കക്കു പ്പടി ആദിവാസിനഗറിലെ രംഗസ്വാമിയുടെ ഭാര്യ പുഷ്‌പ (60) ആണ് മരിച്ചത്. ചെമണ്ണൂർ ഭവാനിപുഴയിലാണ് മൃതദേഹം കണ്ടെത്തിയത്. ഇന്ന് ഉച്ചയോടെയാണ് അഗളി പൊലി സിൽ വിവരമറിയുന്നത്. ഇന്നലെ വൈകിട്ട് കക്കുപ്പടിയിൽ നിന്നും ഭവാനി പുഴ കടന്ന് പൊട്ടിക്കൽ ഊരിലേക്ക് പോകാൻ ശ്രമിക്കവെ അബദ്ധത്തിൽ പുഴയിൽ വീണതാണെ ന്നാണ് അനുമാനം.ഒരുകിലോമീറ്ററോളം ഒഴുകി ചെമണ്ണൂർ കടവിൽ എത്തുകയായിരു ന്നുവെന്നും കരുതുന്നത്. അഗളി പൊലിസും അഗ്നിരക്ഷാസേനയും സ്ഥലത്തെത്തി തുടർനടപടികൾ സ്വീകരിച്ചു.