റെയിൽ പാളം മുറിച്ച്‌ കടക്കവേ ട്രെയിൻ തട്ടി 3 സ്ത്രീകള്‍ക്ക് ദാരുണാന്ത്യം;



കസർകോട്: കാഞ്ഞങ്ങാട് റെയില്‍വേ സ്റ്റേഷന് സമീപം ട്രെയിൻ തട്ടി മൂന്നു സ്ത്രീകള്‍ മരിച്ചു. കോട്ടയം ചിങ്ങവനം സ്വദേശികളായ ചിന്നമ്മ (70), ആലീസ് തോമസ്(69), എയ്ഞ്ചല്‍ (30) എന്നിവരാണ് മരിച്ചത്.



കോയമ്ബത്തൂർ – ഹിസാർ ട്രെയിൻ ആണ് ഇവരെ തട്ടിയത്. കള്ളാറില്‍ കല്യാണത്തിന് പങ്കെടുത്ത് തിരിച്ച്‌ ട്രെയിനില്‍ മടങ്ങാൻ എത്തിയതായിരുന്നു ഇവർ. പാളം മുറിച്ച്‌ കടക്കുമ്ബോള്‍ അബദ്ധത്തില്‍ ട്രെയിൻ തട്ടുകയായിരുന്നു.



മൃതദേഹം ചിന്നിച്ചിതറിയ നിലയിലാണ്. പൊലീസ് സ്ഥലത്തെത്തി നടപടികള്‍ പുരോഗമിക്കുകയാണ്.കാസർകോട്: കാഞ്ഞങ്ങാട് റെയില്‍വേ സ്റ്റേഷന് സമീപം ട്രെയിൻ തട്ടി മൂന്നു സ്ത്രീകള്‍ മരിച്ചു. കോട്ടയം ചിങ്ങവനം സ്വദേശികളായ ചിന്നമ്മ (70), ആലീസ് തോമസ്(69), എയ്ഞ്ചല്‍ (30) എന്നിവരാണ് മരിച്ചത്.

Post a Comment

Previous Post Next Post