ആലപ്പുഴ : കെ പി റോഡിൽ ബസും കാറും കൂട്ടിയിടിച്ച് ഒരാൾ മരിച്ചു. കൊല്ലം ശൂരനാട് സ്വദേശി രാജിവ് എന്ന് വിളിക്കുന്ന കാർ ഡ്രൈവർ കെഎസ്ആർടിസി 'പാലക്കാട് ഡിപ്പോയിലെ ഡ്രൈവർ ശൂരനാട് ശ്രീ ഭവനത്തിൽ ശ്രീരാജ് (43) യാണ് മരണപ്പെട്ടത്. 16 പേർക്ക് പരിക്ക് ഏറ്റു. പരിക്കേറ്റവരെ കറ്റാനം മേപ്പള്ളി കുറ്റിയിലുള്ള സെൻ്റ്തോമസ് ആശുപത്രിയിലും നൂറനാട് കെ സി എം ആശു പത്രിയിലും പ്രവേശിപ്പിച്ചു.കെ. പി റോഡിൽ വെട്ടിക്കോട് പുല്ലും പള്ളി ജംഗ്ഷന് സമീപം ചൊവ്വ രാത്രി 8.30 നായിരുന്നു അപകടം. കായംകുളത്തു നിന്നും വന്ന സ്വകാര്യ ബസ് ചാരും മൂട് ഭാഗത്തുനിന്നും വന്ന കാറിൽ ഇടിക്കുകയായിരുന്നു. ബസിന് മുന്നിൽ വന്ന കാറിൽ ഇടിച്ച ബസ് പിന്നിട് ബൈക്കിൽ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ബൈക്ക് ദൂരേക്ക് തെറിച്ചു വീണു. ബൈക്ക് യാത്രക്കാർ അത്ഭുതകരമായി രക്ഷപെട്ടു. കാറിൻ്റെ മുൻഭാഗം പൂർണ്ണമായി തകർന്നു.
കാറിൽ ഒപ്പം ഉണ്ടായിരുന്ന ഉണ്ടായിരുന്ന സുഹൃത്തുക്കളായ റിനേഷ്, ബിജു , അജി അനീഷ് എന്നിവരെ വെട്ടിക്കോട് മേപ്പള്ളി കുറ്റി ആശുപത്രിയിൽപ്രവേശിപ്പിച്ചു. ബസ് അമിത വേഗത്തിൽ വന്നതാണ് അ പ കടത്തിന് കാരണമെന്ന് ബസിലെ യാത്രക്കാർ പറഞ്ഞു.