കടലില്‍ പോയ പന്തെടുക്കാൻ ശ്രമിച്ചു..10 വയസുകാരന്‍ മരിച്ചു..ഒരു കുട്ടിയെ കാണ്മാനില്ല

 


അഞ്ചുതെങ്ങ് വലിയപള്ളിക്ക് സമീപം കടലില്‍ കുളിക്കാനിറങ്ങിയ 10 വയസുകാരന്‍ മരിച്ചു.മറ്റൊരു കുട്ടിയെ കാണാതായി. കടൽത്തീരത്ത് കളിക്കുന്നതിനിടയിൽ കടലിൽപ്പോയ പന്ത് എടുക്കാൻ ശ്രമിക്കുന്നതിനിടെയാണ് വിദ്യാർഥികൾ തിരയിൽപ്പെട്ടത്.അഞ്ചുതെങ്ങ് സ്വദേശികളായ ആഷ്ലി ജോസ് (12)ന് വേണ്ടി തിരച്ചില്‍ തുടരുകയാണ്.


ആഷ്‌ലി ജോസ് സേക്രട്ഹാര്‍ട്ട് സ്‌കൂളിലെ അഞ്ചാം ക്ലാസ്സ് വിദ്യാര്‍ത്ഥിയാണ്. കാണാതായ കുട്ടിക്കായി അഞ്ചുതെങ്ങ് പൊലീസ്, കോസ്റ്റല്‍ പൊലീസ്, ഫയര്‍ഫോഴ്സ് തുടങ്ങിയവരുടെയും മത്സ്യത്തൊഴിലാളികളുടെയും നേതൃത്വത്തിലാണ് തിരച്ചില്‍ നടത്തുന്നത്.

Post a Comment

Previous Post Next Post