കൊയിലാണ്ടി ബസ് സ്റ്റാന്റിൽ ബസ് തട്ടി ഗുരുതരമായി പരിക്കേറ്റ വയോധിക മരിച്ചു


കോഴിക്കോട്  കൊയിലാണ്ടി: കൊയിലാണ്ടി ബസ് സ്റ്റാന്റിൽ ബസ് തട്ടി ഗുരുതരമായ പരിക്കേറ്റ വയോധിക മരിച്ചു. അരിക്കുളം കുന്നോത്ത്മുക്ക് നടുച്ചാലിൽ മാധവി (68) ആണ് മരിച്ചത്. ഇന്ന് രാവിലെ 8മണിയോടെയായിരുന്നു ദാരുണമായ അപകടം.

കൊല്ലത്തുള്ള മകൾക്കൊപ്പം നന്മണ്ടയിലുള്ള കുടുംബ വീട്ടിലേക്ക് പോകാനായി ബസ് സ്റ്റാന്റിലേക്ക് വന്നതായിരുന്നു മാധാവി.


ഇതിനെടെയാണ് ബസ് സ്റ്റാൻ്റിലേക്ക് കയറ്റുന്നതിനിടെ പേരാമ്പ്ര റൂട്ടിലോടുന്ന ലൈഫ് ലൈൻ എന്ന ബസ് തട്ടിയത്. പിന്നാലെ ബസിനിടിയിലേക്ക് വീണ മാധവി ടയർ കയറിയിറങ്ങി തൽക്ഷണം മരിക്കുകയായിരുന്നു.


ഗുരുതരമായി പരിക്കേറ്റ മാധവിയെ ഉടൻ തന്നെ കൊയിലാണ്ടി അഗ്നിരക്ഷാ സേനയും നാട്ടുകാരും ചേർന്ന് കൊയിലാണ്ടി താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും അപ്പോഴേക്കും മരിച്ചു. പോസ്റ്റ്മോർട്ടം നടപടികൾക്കായി മൃതദേഹം മോർച്ചറിയിലേക്ക് മാറ്റി.


ഭർത്താവ്: പരേതനായ കുഞ്ഞിരാമൻ, മക്കൾ: ഷീന, ഷാനി.


മരുമക്കൾ: ശിവൻ, വേണു


സഹോദരങ്ങൾ: പരേതരായ ചാത്തു, ആച്ച, ഗോപാലൻ, കുഞ്ഞിക്കേളപ്പൻ.

Post a Comment

Previous Post Next Post