ദമ്പതികൾ ആസിഡ് കുടിച്ച് ആത്മഹത്യ ചെയ്തു



തിരുവനന്തപുരം വെള്ളറട കിളിയൂർ : ലോണിന്റെ തിരിച്ചടവ് മുടങ്ങി ജപ്തി ഭീഷണി വന്നതോടെ വയോധിക ദമ്പതികൾ ആസിഡ് കുടിച്ച് ആത്മഹത്യ ചെയ്തു. വെ​ള്ള​റ​ട പൊ​ലീ​സ് സ്റ്റേഷൻ പ​രി​ധി​യി​ല്‍ കി​ളി​യൂ​ര്‍ പ​ന​യ​ത്ത് പു​ത്ത​ന്‍വീ​ട്ടി​ല്‍ ജോ​സ​ഫ് (73), ഭാ​ര്യ ല​ളി​താ ഭാ​യി (64) എന്നിവരാണ് ജീവനൊടുക്കിയത്. ഇവർ വീട് നിർമാണത്തിന് എടുത്ത ലോണിന്റെ തിരിച്ചടവ് മകന് ഹൃദ്രോഗം ബാധിച്ചതോടെ മുടങ്ങിയിരുന്നു.പിന്നാലെയാണ് ഇരുവരും ആത്മഹത്യ ചെയ്തത്.


റ​ബ​ര്‍ പു​ര​യി​ട​ത്തി​ല്‍ ആ​സി​ഡ് കു​ടി​ച്ച് മ​ര​ണ​പ്പെ​ട്ട നി​ല​യി​ലാ​ണ് ദ​മ്പ​തി​ക​ളെ ക​ണ്ട​ത്തി​യ​ത്. റ​ബ്ബ​ര്‍ പു​ര​യി​ട​ത്തി​ല്‍ ടാ​പ്പിങ്ങിനെത്തിയ തൊ​ഴി​ലാ​ളി​യാ​ണ് മൃത​ദേ​ഹ​ങ്ങ​ള്‍ ക​ണ്ട​ത്. തി​രു​വ​ന​ന്ത​പു​ര​ത്തെ സ്വ​കാ​ര്യ ധ​ന​കാ​ര്യ സ്ഥാ​പ​ന​മാ​യ ചോ​ള​മ​ന്‍ ഫി​നാ​ന്‍സിൽനിന്ന് ഒമ്പത് ല​ക്ഷം രൂ​പയാണ് ദമ്പതികൾ വാ​യ്പ എ​ടു​ത്തത്. കൃ​ത്യ​മാ​യി തിരിച്ചടക്കുന്നതിനിടെയാണ് ഇ​ള​യ മ​ക​ന്‍ സ​തീ​ഷ് ഹൃ​ദ്രോ​ഹ ബാ​ധിതനായത്. ഇതോടെ വാ​യ്പ തി​രി​ച്ച​ട​വ് മു​ട​ങ്ങി. ​ബാ​ങ്കുകാ​ർ ജ​പ്തി​ നോട്ടീസ് നൽകുകയും ഭീ​ഷ​ണി​പ്പെടുത്തുകയും ചെയ്തതോടെ ഇവർ ആ​ശ​ങ്ക​യി​ലാ​യി​രു​ന്നു.തുടർന്ന് ഇ​വ​ര്‍ സ​മീ​പ​ത്തെ റ​ബ​ര്‍ പു​ര​യി​ട​ത്തി​ല്‍ എ​ത്തി ആ​സി​ഡ് കഴിക്കുകയായിരുന്നു . സം​ഭ​വസ്ഥ​ല​ത്ത് നി​ന്ന് ശേ​ഷി​ച്ച ആ​സി​ഡും ര​ണ്ട് ഗ്ലാ​സും പൊ​ലീ​സ് ക​ണ്ടെ​ത്തി

Post a Comment

Previous Post Next Post