കൂമ്പാറ: ആനക്കല്ലും പാറ വളവിന്റെ തൊട്ടു മുകളിലാണ് കാർ അപകടത്തിൽ പെട്ടത്. കാക്കാടം പൊയിൽ നിന്ന് ഇറങ്ങിവരുന്ന വഴിക്കാണ് അപകടം ഉണ്ടായത്...ബ്രേയ്ക് നഷ്ടപ്പെട്ടതോ സ്ലിപ്പ് ആയതോ ആണ് അപകട കാരണം എന്നാണ് പ്രാഥമിക നിഗമനം. വണ്ടിയിൽ ഉണ്ടായിരുന്ന രണ്ട് പേരെയും ആമ്പുലൻസിൽ അരീക്കോട് ഹോസ്പിറ്റലിൽ എത്തിച്ചിട്ടുണ്ട്. ഓമേശ്ശേരി തറോൾ സ്വദേശികൾ ആണ് അപകടത്തിൽ പെട്ടത്. വണ്ടി ഓടിച്ചിരുന്ന മുഹ്സിൻ എന്ന ആൾക്ക് നിസ്സാര പരിക്കുകളെ ഉള്ളു. കൂടെ ഉണ്ടായിരുന്ന സ്ത്രീയുടെ പരിക്ക് അൽപ്പം സീരിയസ് ആണ്.. കൂടുതൽ വിവരങ്ങൾ അറിവായിട്ടില്ല..