ചാവക്കാട് ടൗണിൽ പാർസൽ ലോറിയിടിച്ച് സ്കൂട്ടർ യാത്രികന് ദാരുണാന്ത്യം




തൃശ്ശൂർ    ചാവക്കാട്: ചാവക്കാട് നഗര മധ്യത്തിൽ ടിപ്പർ ലോറിയിടിച്ച് ബൈക്ക് യാത്രികൻ മരിച്ചു.  

ചാവക്കാട് കോടതിക്ക് സമീപം വാടകക്ക് താമസിക്കുന്നതും, മണത്തല സ്വദേശി പരേതനായ പോക്കാകില്ലത്ത് റസാഖ് എന്നവരുടെ മകനുമായ ഇല്യാസ് (44) ആണ് മരിച്ചത്. ഇന്ന് ഉച്ചക്ക് 1.30 ഓടെ ചേറ്റുവ റോഡിൽ നിന്നും പൊന്നാനി റോഡിലേക്ക് തിരിയുന്നതിനിടെ ഇല്യാസ് സഞ്ചരിച്ച KL 46 T 1164 സ്കൂട്ടറിൽ അതേ ദിശയിൽ വന്ന KL 73 E 3057 പാർസൽ ലോറി തട്ടുകയും ലോറിക്കടിയിലേക്ക് വീണ ഇല്യാസിൻ്റെ ശരീരത്തിലൂടെ ലോറിയുടെ ഇടതു വശത്തെ പിൻ ചക്രം കയറിയിറങ്ങുകയുമായിരുന്നു.

     ഉടൻ തന്നെ ചാവക്കാട് ഹയാത്ത് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.


മൂന്ന് ദിവസം മുൻപാണ് ഇല്യാസ് വിദേശത്ത് നിന്നും നാട്ടിലെത്തിയത്.


 *ഭാര്യ:* മെഹർബാൻ

 *മക്കൾ:* നൈജ , ഇഷാൽ

Post a Comment

Previous Post Next Post