മലപ്പുറം കോട്ടക്കലിൽ നിയന്ത്രണം വിട്ടു പാഞ്ഞു വന്ന ലോറിയിടിച്ച് കടയിലെ സെക്യൂരിറ്റി ജീവനക്കാരൻ മരിച്ചു. കുറ്റിപ്പുറം സ്വദേശി ചന്ദ്രനാണ് (60) മരിച്ചത്.
ഏഴു വാഹനങ്ങൾ ഇടിച്ചു തെറിപ്പിച്ചാണ് ലോറി പാഞ്ഞു വന്നത്. ഇന്ന് ഉച്ചക്ക് ശേഷമാണ് അപകടം നടന്നത്. ഓട്ടോറിക്ഷയും ബൈക്കുമുള്‍പ്പെടെയുള്ള വാഹനങ്ങള്‍ ഇടിച്ചു തെറിപ്പിച്ചത്.
പുത്തനത്താണി ഭാഗത്തുനിന്ന് വരികയായിരുന്ന ലോറി നിയന്ത്രണം നഷ്ടപ്പെട്ട് കെ.ആർ. ബേക്ക്സിന് മുന്നിൽ നിന്നിരുന്ന സെക്യൂരിറ്റി ജീവനക്കാരനെ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. ലോറിയിലുണ്ടായിരുന്നവരും നാട്ടുകാരും ചേർന്ന് ഉടനെ തൊട്ടടുത്ത സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. റോഡരികിൽ നിർത്തിയിട്ടിരുന്ന നിരവധി വാഹനങ്ങളും അപകടത്തിൽ തകർന്നിട്ടുണ്ട്