കാസർകോട്: സന്ധ്യ വരെ വീട്ടു മുറ്റത്തു കളിച്ചു കൊണ്ടു നിന്ന ഏഴാം ക്ലാസ് വിദ്യാർത്ഥിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. മുളിയാർ കാനത്തൂരിലെ ടി. ചന്ദ്രന്റെ മകനും കാനത്തൂർ സ്കൂൾ ഏഴാം തരം വിദ്യാർത്ഥിയുമായ ആഗ്നേയ് ചന്ദ്ര(12) നാണു മരിച്ചത്. സന്ധ്യ വരെ മുറ്റത്തു കളിച്ചു കൊണ്ടു നിന്ന ആഗ്നേയ് പിന്നീട് ബാത്ത് റൂമിലേക്കു പോയിരുന്നു. കുറച്ചു സമയം കഴിഞ്ഞിട്ടും കാണാതിരുന്നതിനെത്തുടർന്നു വീട്ടുകാർ നടത്തിയ അന്വേഷണത്തിലാണ് മരിച്ച നിലയിൽ കുളിമുറിയിൽ കണ്ടെത്തിയത്. ഉടൻ തന്നെ ചെങ്കളയിലെ ആശുപത്രിയിലെത്തിച്ചു. ഡോക്ടർമാർ മരണം സ്ഥിരീകരിച്ചു. പഠനത്തിൽ അതിസമർത്ഥനും ബുദ്ധിശാലിയുമായിരുന്നു ആഗ്നേയ്. കലാ- കായിക രംഗങ്ങളിലും ആഭിമുഖ്യം പ്രകടിപ്പിച്ചിരുന്നു. പിതാവ് ചന്ദ്രൻ ഒരു സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്യു ന്നു. മാതാവ് നയന തേജസ്വി ഇരിയണ്ണി യു.പി സ്‌കൂൾ അധ്യാപികയാണ്. ആഗ്നേയിന് ഒരു കുഞ്ഞു സഹോദരിയുണ്ട്. സംഭവം കാനത്തൂരിൽ ശോകാന്ത രീക്ഷം ഉണ്ടാക്കിയിട്ടുണ്ട്. വിവരമറിഞ്ഞു നാട്ടുകാർ ആശുപത്രിയിലേക്ക് എത്തിക്കൊണ്ടിരിക്കുകയാണ്.