കോട്ടയം ഈരാറ്റുപേട്ട: കുടുംബത്തോടൊപ്പം വിനോദ യാത്ര പോയ സംഘത്തിന്റെ കാര്‍ അപകടത്തില്‍പെട്ട് ഈരാറ്റുപേട്ട സ്വദേശി മരിച്ചു.
തമിഴ്‌നാട്ടിലെ വത്തല്‍ഗുണ്ടിലുണ്ടായ വാഹനാപകടത്തിലാണ് ഈരാറ്റുപേട്ട മാതാക്കല്‍ അനീസ് ഖാന്‍ മരിച്ചത്. കാറിന്റെ ടയര്‍ പൊട്ടിയതിനെത്തുടര്‍ന്നു മറ്റൊരു വാഹനത്തില്‍ ഇടിച്ചാണ് അപകടം.
കൂടെയുണ്ടായിരുന്ന ഭാര്യ ഷാഹിദയുടെ നില ഗുരുതരമാണ്. മക്കളായ റയാന്‍ഖാന്‍, സയാന്‍ഖാന്‍, ഐഷ എന്നിവരുടെ പരുക്കു നിസാരമാണ്. കുട്ടികള്‍ ഡിണ്ടിഗല്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.
അനീസിന്റെ മൃതദേഹം വത്തല്‍ഗുണ്ടിലെ പോസ്റ്റുമോര്‍ട്ടത്തിനു ശേഷം നാട്ടിലേക്കു കൊണ്ടുവരും. ആന്‍ജിയോപ്ലാസ്റ്റി കഴിഞ്ഞു കഴിഞ്ഞ ഒരു മാസത്തോളമായി വിശ്രമത്തിലായിരുന്ന അനീസ് കുടുംബത്തോടൊപ്പമാണ് ഇന്നലെ വെളുപ്പിനു വിനോദയാത്ര പോയത്