പാലക്കാട്: യാക്കര ജങ്ഷനിൽ ബസിടിച്ച് സ്കൂട്ടർ യാത്രികയ്ക്ക് ദാരുണാന്ത്യം. കടുന്തുരുത്തി സ്വദേശി തോട്ടത്തിൽ വീട്ടിൽ സംഗീത (35) യാണ് മരിച്ചത്. ബുധനാഴ്ച രാവിലെയായിരുന്നു സംഭവം. കോട്ടമൈതാനത്തിനടുത്ത് ബേക്കറിയിലെ ജീവനക്കാരിയായ സംഗീത രാവിലെ കടയിലേക്ക് വരും വഴിയാണ് അപകടം സംഭവിച്ചത്.