ഇരിട്ടി കരിക്കോട്ടരി മദ്യലഹരിയിൽ യുവാവിന്റെ ആസിഡ് അക്രമണം; കുട്ടികൾ ഉൾപ്പെടെ ഏഴ് പേർക്ക് പരിക്ക്



കണ്ണൂർ   ഇരിട്ടി : കരിക്കോട്ടക്കരി രാജീവ് ഗാന്ധി ദശലക്ഷം കോളനിയിലെ താമസക്കാരായ അയൽവാസികൾ തമ്മിലുണ്ടായ വാക്കുതർക്കത്തിനിടയിൽ ആസിഡ് അക്രമണം. അക്രമണത്തിൽ കുട്ടികൾ ഉൾപ്പെടെ ഏഴ്‌പേർക്ക് പൊള്ളലേറ്റു. ഇതിൽ സാരമായി പൊള്ളലേറ്റ ഒരാളെ പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.


ബുധനാഴ്ച്ച രാത്രി 7.30 തോടെയായിരുന്നു സംഭവം. അയൽ വാസികളായ മുനീറും (32) സുഭാഷും (36) തമ്മിലുണ്ടായ വാക്ക് തർക്കത്തിനിടയിൽ മുനീറാണ് സുഭാഷ് (36) നെ ആസിഡ് ഒഴിച്ചതെന്ന് പറയുന്നു. മുനീർ മദ്യലഹരിയിലായിരുന്നുവെന്ന് കരിക്കോട്ടക്കരി പോലീസ് പറഞ്ഞു. സുഭാഷിന് നേരെ ആസിഡ് ഒഴിക്കുന്നതിനിടയിലാണ് സമീപത്തുണ്ടായിരുന്ന കുട്ടികളടക്കം മറ്റ് ആറുപേർക്കും പൊള്ളലേറ്റത്. മുഖത്തും ശരീരമാസകലവും പൊള്ളലേറ്റ സുഭാഷിനെ പരിയാരം മെഡിക്കൽ കോളേജ് ആസ്പത്രിയിൽ പ്രവേശിപ്പിച്ചു. കോളിനിയിലെ താമസക്കാരായ ആര്യ (5), വിജേഷ് (12), ശിവകുമാർ (22), ജാനു (35), ശോഭ (45), സോമൻ (70) എന്നിവർക്കാണ് പൊള്ളലേറ്റത്. ഇവർക്ക് ഇരിട്ടി താലൂക്ക് ആശുപത്രിയിൽ ചികിത്സ നൽകി.


കരിക്കോട്ടക്കരി സി ഐ കെ.ജെ. ബിനോയിയുടെ നേതൃത്വത്തിൽ രാത്രി തന്നെ പോലീസ് മുനീറിനെ കസ്റ്റഡിയിലെടുത്തു. ജില്ലയ്ക്ക് അകത്തും പുറത്തുമായി മുനീറിനെതിരെ നിരവധി കേസുകളുണ്ടെന്നും പോലീസ് പറഞ്ഞു. ഇയാൾ കുറെ വർഷങ്ങളായി കോളനിയിലെ സ്ത്രീയെ വിവാഹം കഴിച്ച് ഇവിടെ താമസിച്ചു വരികയായിരുന്നു. സാരമായി പൊള്ളലേറ്റ സുഭാഷും അടുത്തകാലത്ത് കോളനിയിലെ ഒരു സ്ത്രീയെ വിവാഹം കഴിച്ച് ഇവിടെ താമസിച്ചു വരികയാണ്. മുനിറിനെ അറസ്റ്റ് ചെയ്ത് മട്ടന്നൂർ കോടതിയിൽ ഹാജരാക്കി

Post a Comment

Previous Post Next Post