വയനാട്:പനമരത്ത് ബസും സ്കൂട്ടിയും കൂട്ടിയിടിച്ച് യുവാക്കൾക്ക് ഗുരുതര പരിക്ക്. അഞ്ച്കുന്ന് കളത്തിങ്കൽ ഉന്നതിയിലെ മനു (24), വരദൂർ ചീങ്ങാടി ഉന്നതിയിലെ സുനീഷ് (19) എന്നിവർക്കാണ് പരിക്കേറ്റത്. വൈകുന്നേരം ആറരയോടെ പനമരം പാലത്തിന് സമീപമാണ് സംഭവം. കൽപ്പറ്റ ഭാഗത്തേക്ക് പോകുന്ന കാഞ്ഞായി ബസും മാനന്തവാടി ഭാഗത്തേക്ക് സഞ്ചരിച്ച സ്‌കൂട്ടറും കൂട്ടിയിടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ഇരു വരേയും മാനന്തവാടി ഗവ.മെഡിക്കൽ കോളേജിൽ പ്രവേശി പ്പിക്കുകയും, വിദഗ്ധ ചികിത്സക്കായി മേപ്പാടിയിലെ സ്വകാര്യ ആശുപത്രിയിൽ' പ്രവേശിപ്പിക്കുകയും. പിന്നീട് കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റി