മലപ്പുറം വള്ളുവമ്പ്രം : പുല്ലാനൂർ സ്വദേശി കൊണ്ടോട്ടി പ്പറമ്പൻ ചോലക്കൽ വീരാൻകുട്ടി എന്നവരാണ് വിശക്കടന്നൽ (പാനികടന്നൽ എന്നറിയപ്പെടുന്ന) കുത്തേറ്റു മരിച്ചത്.. ഇന്നലെ വൈകുന്നേരം മോറയൂരിൽ ജോലി സ്ഥലത്ത് വെച്ചാണ് അപകടം. കൂടെ ജോലിചെയ്തുകൊണ്ടിരുന്ന അതിഥി തൊഴിലാളികൾക്കും കുത്തേറ്റു...
വൻ കടന്നൽ കൂട് ഇളകിയ ഉടനെ എല്ലാവരും ഓടിരക്ഷപെട്ടെങ്കിലും വീരൻകുട്ടിക്ക് കൂടുതൽ കുത്തേൽക്കുകയായിരുന്നുവെന്നാണ് കൂടെയുള്ളവർ അറിയിച്ചത്.. പിന്നീട് അദ്ദേഹം വിശ്രമിക്കുകയും മറ്റുള്ള ജോലിക്കാർ പിരിഞ്ഞു പോകുകയും ചെയ്യുകയുണ്ടായി.. ഏറെവൈകിയും വീട്ടിലേക്കു വരാതായപ്പോൾ അന്നെഷിച്ചു ചെന്നപ്പോഴാണ് അവശനിലയിൽ അദ്ദേഹത്തെ കണ്ടെത്തിയത്..
മഞ്ചേരി മെഡിക്കൽ കോളേജിൽ നിന്നും പോസ്റ്റ് മോർട്ടം നടപടികൾ പൂർത്തിയാക്കി കബറടക്കം 1മണിക്ക് പുല്ലാനൂർ ഉമറാബാദ് ജുമാ മസ്ജിദിൽ നിർവ്വഹിച്ചു...