കോട്ടയം ഇളങ്ങുളം : പച്ചക്കറി, പഴം വ്യാപാരസ്ഥാപനത്തിന്റെ പിക്കപ്പ് വാനിടിച്ച് കാർ തകർന്നു. കാറിലുണ്ടായിരുന്ന കൊഴുവനാല്‍ സ്വദേശി ടോം ജോർജിനെ (44) സാരമായ പരിക്കുകളോടെ ചേർപ്പുങ്കല്‍ മാർ സ്ലീവാ മെഡിസിറ്റിയില്‍ പ്രവേശിപ്പിച്ചു.
പൊൻകുന്നം - പാലാ റോഡില്‍ പനമറ്റം കവലയിലെ വളവില്‍ ഇന്നലെ പുലർച്ചെ 12.30 നായിരുന്നു അപകടം. പച്ചക്കറി, മീൻ വാഹനങ്ങളുടെ അമിതവേഗം നിയന്ത്രിക്കണമെന്നാവശ്യം ശക്തമാണ്. കഴിഞ്ഞ വർഷം പച്ചക്കറിയുമായി വന്ന പിക്കപ്പ് വാനിടിച്ച് പി.പി.റോഡില്‍ ഒരാള്‍ മരിച്ചിരുന്നു. അടുത്തിടെ കുരുവിക്കൂട് കവലയില്‍ പുലർച്ചെ നടക്കാനിറങ്ങിയ ഓട്ടോഡ്രൈവറെ പിക്കപ്പ് വാനിടിച്ച് തെറിപ്പിച്ചിരുന്നു.