ഇത്തിക്കരയാറ്റിൽ കുളിക്കാൻ ഇറങ്ങി കാണാതായ യുവാക്കളുടെ മൃതദേഹം കണ്ടെത്തി.പകൽ കുറി കൊട്ടിയം മുക്ക് സ്വദേശി രാമചന്ദ്രൻ (50), ബന്ധുവായ മാരംകോട് സ്വദേശി ധർമ്മരാജൻ (48) എന്നിവരാണ് മരണപെട്ടത്.ഇന്നലെ ഉച്ചയോടെയാണ് പള്ളിക്കൽ പകൽക്കുറി മഹാവിഷ്ണു ക്ഷേത്രത്തിന് സമീപത്ത് കൂടി ഒഴുകുന്ന ഇത്തിക്കരയാറ്റിൽ കുളിക്കാൻ ഇറങ്ങിയ ഇരുവരും ഒഴുക്കിൽപ്പെട്ട് കാണാതായത്. തുടർന്ന്
രാത്രി വരെ തുടർന്ന അന്വേഷണം വെളിച്ചക്കുറവ് കാരണംഅവസാനിപ്പിക്കുകയായിരുന്നു.പിന്നീട് ഇന്ന് നടത്തിയ അന്വേഷണത്തിലാണ് മൃതദേഹം കണ്ടെത്തിയത്.