ദേശീയപാത കുതിരാനിൽ ലോറിക്ക് പുറകിൽ പിക്കപ്പ് വാൻ ഇടിച്ച് അപകടം. അപകടത്തിൽ പിക്കപ്പ് വാൻ ഡ്രൈവർക്കും സഹായിക്കും പരിക്ക്. ഡ്രൈവറുടെ നില ഗുരുതരം. അപകടത്തിൽ പിക്കപ്പ് വാനിൻ്റെ മുൻഭാഗം പൂർണ്ണമായും തകർന്നു. അപകടത്തെ തുടർന്ന് ക്യാമ്പിനിൽ കുടുങ്ങിയ ഡ്രൈവറെ ഏറെ നേരത്തെ ശ്രമത്തിനൊടുവിലാണ് പുറത്തെടുത്തത്.