വയനാട് ചെറുപുഴ: മാനന്തവാടി-തവിഞ്ഞാൽ റൂട്ടിൽ ചെറുപുഴ പാലത്തിന് സമീപം നിയന്ത്രണം വിട്ട കാർ താഴ്‌ചയിലെ പുഴയരികിലേക്ക് പതിച്ചു. ചെറുപുഴ വാടകയ്ക്ക് താമസിക്കുന്ന ബന്ധുവിനെ സന്ദർശിക്കാനായെ ത്തിയ നേപ്പാൾ സ്വദേശികൾ സഞ്ചരിച്ച കാറാണ് അപകടത്തിൽപ്പെട്ടത്. ഇന്നുച്ചയ്ക്ക് ഒന്നരയോടെയാണ് സംഭവം. വാഹനത്തിലുണ്ടായിരുന്ന വരിൽ പരിക്കേറ്റ ലോകേഷ് (19), ലക്ഷ്മി (21), റിയ (3), റൂഷൽ (6) എന്നിവരെ മാനന്തവാടിയിലെ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. ഇവരുടെ പരിക്ക് നിസാരമാണെന്നാണ് പ്രാഥമിക വിവരം. പുഴയിൽ വെള്ളം കുറഞ്ഞതിനാലും, വാഹനം പുഴയിലേക്ക് പതിക്കാതിരുന്നതിനാൽ വലിയ അപകടമാണ് ഒഴിവായത്. മാനന്തവാടി പോലീസ് സ്ഥല ത്തെത്തി തുടർ നടപടികൾ സ്വീകരിച്ചു.