തൃശ്ശൂരിൽ അമ്മയെയും മകളെയും വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. കുന്നംകുളം നീണ്ടൂർ തങ്ങൾപടിയിലെ കണ്ടരാശ്ശേരി വീട്ടിൽ സുമതിയുടെ മകൾ രേഖ (34), രേഖയുടെ മകൾ ആരതി (11)എന്നിവരെയാണ് വീടിനുള്ളിലെ കിടപ്പുമുറിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.ഇന്ന് ഉച്ചക്ക് 12 മണിയോടെ രേഖയുടെ മാതാവ് സുമതിയാണ് ഇരുവരെയും മരിച്ച നിലയിൽ കണ്ടത്. ഭർത്താവ് അനിഷിന്റെ പഴഞ്ഞി ചെറുതുരുത്തിയുള്ള വീട്ടിൽ നിന്നു ഞായറാഴ്ചയാണ് രേഖയും മകളും നീണ്ടൂരിലെ വീട്ടിലെത്തിയത്.
എരുമപ്പെട്ടി ഇൻസ്പെക്ടർ ലൈജുമോൻ, എസ്.ഐ ജബ്ബാർ എന്നിവരുടെ നേതൃത്വത്തിൽ പൊലീസ് മേൽനടപടികൾ സ്വീകരിച്ചു. മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടത്തിന് മുളങ്കുന്നത്തുകാവ് മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി.