കുവൈത്ത് സിറ്റി: കുവൈത്തിലെ ജാബ്രിയയില്‍ ആറു നില കെട്ടിടം പൊളിക്കുന്നതിനിടെ തകര്‍ന്നുവീണു. കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ ആരെങ്കിലും കുടുങ്ങിക്കിടപ്പുണ്ടോയെന്നറിയാന്‍ തിരച്ചിൽ തുടരുകയാണെന്ന് കുവൈത്ത് ഫയർ സർവീസ് ഡയറക്ടറേറ്റ് അറിയിച്ചു.
സംഭവം നടന്നയുടന്‍ ഫയര്‍ഫോഴ്‌സ് സ്ഥലത്തെത്തി. അവശിഷ്ടങ്ങൾക്കടിയിൽ ആരും കുടുങ്ങിക്കിടക്കുന്നില്ലെന്ന് ഉറപ്പാക്കാൻ സ്നിഫർ നായ്ക്കളെയടക്കം ഉപയോഗിച്ചാണ് തിരച്ചില്‍.