കണ്ണപുരം പാലത്തിന് സമീപം നിർത്തിയിട്ട ലോറിക്ക് പിറകിൽ ലോറിയിടിച്ച് അപകടം.

 


കണ്ണൂർ   കണ്ണപുരം:  കണ്ണപുരം പാലത്തിന് സമീപം നിർത്തിയിട്ട ലോറിക്ക് പിറകിൽ ലോറിയിടിച്ച് അപകടം. ഡ്രൈവർക്ക് പരിക്ക്. ഇന്ന് രാവിലെ 6 മണിയോടെയാണ് അപകടം.

പാലത്തിന് സമീപംനിർത്തിയിട്ട ലോറിക്ക് പിറകിൽ കണ്ണൂർ ഭാഗത്തേക്ക് പോവുകയായിരുന്ന ലോറിയാണ് ഇടിച്ച് കയറിയത്. ലോറിയുടെ മുൻഭാഗം തകർന്നനിലയിലാണ്.

നിസ്സാര പരിക്കുകളോടെ ഡ്രൈവറെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വിവരമറിഞ്ഞ്കണ്ണപുരം പോലീസ് സ്ഥലത്തെത്തി അപകടത്തിൽപ്പെട്ട വാഹനങ്ങൾ കസ്റ്റഡിയിലെടുത്തു.

Post a Comment

Previous Post Next Post