കാസർകോട് കാഞ്ഞങ്ങാട് : നടന്ന് പോകുന്നതിനിടെ ബസ് ഇടിച്ച യുവാവ് മരിച്ചു. തൃക്കരിപ്പൂർ എളമ്പച്ചിയിലെ കെ.എം. കുഞ്ഞികൃഷ്ണൻ 45 ആണ് മരിച്ചത്. ഉച്ചക്ക് എളമ്പച്ചി ഭാഗത്ത് നിന്നും നടന്ന് വരവെ കരോളത്ത് വെച്ച് ബസ് ഇടിക്കുകയായിരുന്നു. പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു ചികിൽസയിലിരിക്കെയാണ് മരണം.