എറണാകുളം നെട്ടൂരില്‍ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനി കായലില്‍ വീണു. മാലിന്യം കളയാന്‍ പോയപ്പോള്‍ കാല് വഴുതി വീഴുകയായിരുന്നു. പനങ്ങാട് സ്കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനി ഫിദയാണ്(16) അപകടത്തില്‍പ്പെട്ടത്. പൊലീസും ഫയര്‍ഫോയ്സിലെ സ്കൂബ ഡ്രൈവര്‍മാരും തിരച്ചില്‍ ആരംഭിച്ചു.
നിലമ്പൂര്‍ സ്വദേശികളായ ഫിറോസ് ഖാന് മുംതാസ് ദമ്പതികളുടെ മകളാണ് ഫിദ. ഇവര്‍ പ്രദേശത്ത് ഒന്നര മാസമായിട്ട് വാടകയ്ക്ക് താമസിച്ചു വരികയായിരുന്നു. കായലില്‍ നല്ല ഒഴുക്കുണ്ടെന്നാണ് നാട്ടുകാര്‍ പറയുന്നത്.