കാസർകോട് ഉപ്പള: ശബരിമല ക്ഷേത്രദര്‍ശനത്തിനു പോവുകയായിരുന്ന അയ്യപ്പഭക്ത ട്രെയിനില്‍ നിന്നു വീണു മരിച്ചു. കര്‍ണ്ണാടക, ബെളഗാവി ഗോക്കാത്ത്, കല്ലോളിഹൗസിലെ പരേതനായ ഗോവിന്ദപ്പയുടെ മകള്‍ കസ്തൂരി (58) ആണ് മരിച്ചത്. ഞായറാഴ്ച രാത്രി 9.30 മണിയോടെ ഉപ്പള റെയില്‍വെ സ്റ്റേഷനു സമീപത്താണ് സംഭവം. ഗോവയില്‍ നിന്നു എറണാകുളത്തേക്കുള്ള എക്‌സ്പ്രസ് ട്രെയിനിലെ യാത്രക്കാരായിരുന്നു കസ്തൂരിയും മറ്റു 51 അയ്യപ്പ ഭക്തരും. കട്ടപ്രഭ റെയില്‍വെ സ്റ്റേഷനില്‍ നിന്നാണ് ഇവര്‍ ട്രെയിനില്‍ കയറിയത്. ഉപ്പളയില്‍ എത്തിയപ്പോള്‍ കസ്തൂരി പുറത്തേക്കു തെറിച്ചുവീണു. ഇതു കണ്ട സഹയാത്രികര്‍ ചങ്ങല വലിച്ച് ട്രെയിന്‍ നിര്‍ത്തി. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് കസ്തൂരിയെ കണ്ടെത്തിയത്. അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. തുടര്‍ന്ന് യാത്രാ സംഘത്തിലെ നാലുപേര്‍ ഉപ്പളയില്‍ ഇറങ്ങി. മറ്റുള്ളവര്‍ യാത്ര തുടര്‍ന്നു. മൃതദേഹം മംഗല്‍പാടി താലൂക്ക് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. വിവരമറിഞ്ഞ് കസ്തൂരിയുടെ ബന്ധുക്കള്‍ ഉപ്പളയില്‍ എത്തിയിട്ടുണ്ട്