മലപ്പുറം തിരൂരങ്ങാടി : AR നഗർ കൊളപ്പുറത്ത് കാണാതായ ആളെ കിണറ്റിൽ മരണപ്പെട്ട നിലയിൽ കണ്ടെത്തി. കൊളപ്പുറം സ്വദേശി കാടേങ്ങൽ മുസ്തഫ.63 വയസ്സ് . എന്ന ആളാണ് മരണപ്പെട്ടത്. ഇന്നലെ രാവിലെ 11.30 മുതൽ മിസ്സിംഗ് ആയിരുന്നു തിരച്ചിലിനിടെ രാത്രിയോടെ കിണറിന്റെ നെറ്റ് കീറിയ നിലയിൽ കണ്ടതിനെ തുടർന്ന് നടത്തിയ തിരച്ചിലിൽ ആണ് കിണറ്റിൽ ആളെ കണ്ടെത്തിയത്. തിരൂരങ്ങാടി പോലീസും താനൂർ ഫയർ ഫോയ്‌സ് സ്ഥലത്ത് എത്തിയിട്ടുണ്ട്