കോഴിക്കോട് കൊയിലാണ്ടി: ചിറ്റാരിക്കടവിൽ പുഴയിൽ വീണ് മധ്യവയസ്ക്കൻ മരിച്ചു. ആനവാതിൽ സ്വദേശി ചെത്തിൽ നൗഫൽ ആണ് മരിച്ചത്. അൻപത്തിനാല് വയസായിരുന്നു.
രാവിലെ പതിനൊന്ന് മണിയോടെ നൗഫൽ ചിറ്റാരിക്കടവ് പാലത്തിൽ നിന്നും പുഴയിലേക്ക് ചാടുകയായിരുന്നു. ഇതുകണ്ട നാട്ടുകാർ ഉടൻ തന്നെ തിരച്ചിൽ നടത്തി.
കുറച്ചുസമയത്തിനുള്ളിൽ ആളെ പുറത്തെടുത്തെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
മൃതദേഹം കൊയിലാണ്ടി താലൂക്ക് ആശുപത്രിയിൽ പോസ്റ്റുമോർട്ടത്തിനുശേഷം ബന്ധുക്കൾക്ക് വിട്ടൂനൽകും.
ഭാര്യ: ഷാഹിത.
മക്കൾ: മുഹമ്മദ് ഷാനു, ഷാലി.