വൺവേ തെറ്റിച്ചുവന്ന സ്കൂട്ടറിടിച്ച് അപകടം; വയോധികന് ഗുരുതര പരിക്ക്


കോഴിക്കോട്: വൺവേ തെറ്റിച്ച് വന്ന സ്‌കൂട്ടർ ഇടിച്ച് വയോധികന് ഗുരുതരമായി പരിക്കേറ്റു.

കോഴിക്കോട്  മുക്കത്താണ് സംഭവം. മുക്കം പി.സി. റോഡിൽ വ്യാപാരം നടത്തുന്ന കെ.പി. മുഹമ്മദിനാണ് (74) പരിക്കേറ്റത്.

ഇദ്ദേഹത്തിന്റെ വാരിയെല്ലുകൾക്ക് പൊട്ടലുണ്ട്. മുഹമ്മദ് മുക്കത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. കഴിഞ്ഞ 14-നാണ് അപകടമുണ്ടായത്.

മുക്കം അഭിലാഷ് ജംഗ്ഷൻ മുതൽ ബസ്സ്റ്റാന്റിലേക്കുള്ള റോഡ് വൺവേ ആണ്

അപകടമുണ്ടാക്കിയ സ്കൂട്ടർ ഈ റോഡിലൂടെ വൺ വേ തെറ്റിച്ച് വരികയായിരുന്നു. അപകടത്തിന്റെ സി.സി.ടി.വി. ദൃശ്യം പുറത്തുവന്നു.

CCTV 👇

https://www.facebook.com/share/v/d7UoyEwjoBUGG9YF/?mibextid=oFDknk


Post a Comment

Previous Post Next Post