പനവല്ലിയിൽ കാട്ടുപോത്ത് ഇടിച്ച് സ്‌കൂട്ടര്‍ യാത്രികന് പരിക്ക്

 


കാട്ടിക്കുളം : സ്‌കൂട്ടറില്‍ കാട്ടുപോത്ത് തട്ടി സ്‌കൂട്ടര്‍ യാത്രികന് പരിക്കേറ്റു. അപ്പപ്പാറ തോട്ടുംകര ഷൈജു (46) വിനാണ് പരിക്കേറ്റത്. മുഖത്തും പല്ലിനുമാണ് പരിക്കേറ്റത്.

ലോട്ടറി വില്‍പ്പനകാരനായ ഷൈജു സ്‌കൂട്ടറില്‍ വീട്ടിലേക്ക് മടങ്ങും വഴി പനവല്ലി കാപ്പികണ്ടി ഭാഗത്തു വെച്ച് രാത്രി ഏഴരയോടെയായിരുന്നു സംഭവം. റോഡിന്റെ കുറുകേ പാഞ്ഞു പോകുകയായിരുന്ന കാട്ടുപോത്ത് സ്‌കൂട്ടറില്‍ വന്നിടിച്ചതോടെ സ്‌കൂട്ടറില്‍ നിന്നും മറിഞ്ഞ് വീണാണ് ഷൈജുവിന് പരിക്കേറ്റതെന്നാണ് പ്രാഥമിക വിവരം. പുറകെ വന്ന നാട്ടുകാര്‍ ഉടന്‍ തന്നെ ഷൈജുവിനെ കാട്ടിക്കുളത്തെ സ്വകാര്യ ആശുപത്രിയിലും പിന്നീട് ഷൈജുവിനെ തുടര്‍ ചികിത്സാര്‍ത്ഥം മാനന്തവാടിയിലെ മെഡിക്കല്‍ കോളേജ് ആശുപത്രിയിലെത്തിച്ചു.

Post a Comment

Previous Post Next Post