അരൂർ :ബൈക്കുകൾ കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന ഗൃഹനാഥൻ മരിച്ചു. അരൂർ കമ്പി വേലിക്കകത്ത് ഷാജി (58) ആണ് മരിച്ചത്. കഴിഞ്ഞ ഫെബ്രുവരിയിൽ പള്ളൂരുത്തിയിൽ വച്ച് ആയിരുന്നു അപകടം. ജോലി കഴിഞ്ഞ് അരൂരിലെ വീട്ടിലേക്ക് പോകുകയായിരുന്ന ഷാജിയുടെ ബൈക്ക് എതിർ ദിശയിൽ വരികയായിരുന്ന മറ്റൊരു ബൈക്കുമായി കൂട്ടി ഇടിച്ചാണ് അപകടം ഉണ്ടായത്. എറണാകു ളത്തെ രണ്ട് സ്വകാര്യ അശുപത്രികളിൽ നാലു മാസം ചികിത്സിച്ചിരുന്നു. ചികിത്സ ഫലപ്രദമാകാത്തതിനെ തുടർന്ന് മൂന്ന് മാസമായി വീട്ടിൽ കഴിയുകയായിരുന്നു. ഭാര്യ: പ്രിയദർശിനി. അർജ്ജുൻ, ജോത്സന മക്കളാണ്. ഡ്രൈവറായി ജോലി ചെയ്ത് വരികയായിരുന്നു.