കാസർകോട്, അമേയ് റോഡിലെ വനിതാ അക്കൗണ്ടിനെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. സൂർളു, ബട്ടംപാറയിലെ ശൈലേഷ് നിവാസിൽ എസ്. ശിവയുടെ ഭാര്യ ശർമ്മിള (45)യാണ് മരിച്ചത്. തിങ്കളാഴ്‌ച രാത്രി 12.30 മണിയോടെയാണ് കിണറ്റിൽ ചാടിയതെന്നു സംശയിക്കുന്നു. ഭർത്താവിനൊപ്പം അമേയ് റോഡിലെ സ്വന്തം സ്ഥാപനത്തിൽ അക്കൗണ്ടൻ്റായി ജോലി ചെയ്‌തു വരികയായിരുന്നു. വലിയ മാനസിക വിഷമത്തിലായിരുന്നു ശർമ്മിളയെന്നു പറയുന്നു. ഇതായിരിക്കാം ആത്മഹത്യയിലേക്കു നയിച്ചതെന്നു സംശയിക്കുന്നു.
പരനായ ബാബു പൂജാരി-ലീലാവതി ദമ്പതികളുടെ മകളാണ്. മക്കൾ: തനുഷ്, തുഷാർ. സഹോദരങ്ങൾ: പ്രദീപ്, രാജീവൻ. കാസർകോട് ടൗൺ പൊലീസ് കേസെടുത്തു.