തൃശൂർ: മുറ്റിച്ചൂർ പാലത്തിൽനിന്നും പുഴയിലേക്ക് ചാടിയ യുവാവിൻ്റെ മൃതദേഹം കണ്ടെത്തി. ചെമ്മാപ്പിള്ളി തച്ചപ്പിള്ളി പ്രഭാകരന്റെ മകൻ 29 വയസുള്ള പ്രഭുലാലിൻ്റെ മൃതദേഹമാണ് ഇന്നു രാവിലെ മണലൂർ പാലാഴിയിൽ പുഴയരികിൽ കണ്ടെത്തിയത്.
വെള്ളിയാഴ്ച രാത്രി 12.30 ഓടെയാണ് ഇയാൾ പാലത്തിൽ നിന്നും പുഴയിലേക്ക് ചാടിയത്. ശബ്ദംകേട്ട് പുഴയിൽ മത്സ്യം പിടിച്ചിരുന്ന തൊഴിലാളികൾ സമീപത്തേക്ക് എത്തുമ്പോഴേക്കും യുവാവ് പുഴയിലേക്ക് താഴ്ന്നു പോയിരുന്നു.