സാമൂഹ്യപ്രവർത്തകനും കോൺഗ്രസ്സ് നേതാവുമായ എം എസ് യുസുഫും ഭാര്യ ഫാത്തിമയും ചൂരൽമലയിലുള്ള മകൾ റുക്‌സാനയുടെ വീട്ടിലേക്കുപോയത് ദുരന്തമുഖത്തേക്കായി. അഞ്ചു മാസം ഗർഭിണിയായ മകൾ റുക്‌സാനയുടെ വീട്ടിലേക്കു നാല് ദിവസം മുൻപാണ് യുസുഫും ഭാര്യയും താമസിക്കാൻ പോയത്. കൂടെ ഇളയ മകളുടെ മകൾ മൂന്നു വയസുകാരി ജൂഹിയെയും യൂസഫ് കൂടെ കൂട്ടിയിരുന്നു. ഇതോടെ യൂസഫ് (57), ഭാര്യ ഫാത്തിമ(55), മകൾ റുക്‌സാന, മകളുടെ ഭർത്താവ് മുനീർ, ഇവരുടെ മക്കൾ അമൽ നിഷാൻ, ഹിജാസ് റോഷൻ എന്നിവരും ദുരന്തത്തിൽ പെടുകയായിരുന്നു. ചൂരൽമല ദുരന്തത്തിൽ ഏഴു പേരെയും കാണാതാവുകയായിരുന്നു. ഇന്നലെ രാവിലെ റുക്‌സാനയുടെ മൃതദേഹം കണ്ടെത്തി. മുനീറിന്റെ മാതാവിന്റെ മൃതദേഹം ചാലിയാർ പുഴയിൽനിന്നും കണ്ടെത്തിയിരുന്നു. തളിപ്പുഴക്കാർക്ക് ഏറെ പ്രിയപ്പെട്ട യൂസഫ് ഏറെകാലം മഹല്ല് കമ്മിറ്റി സെക്രട്ടറി ആയിരുന്നു. നിലവിൽ വൈത്തിരി മണ്ഡലം കോൺഗ്രസ് വൈസ് പ്രസിഡന്റാണ് യുസഫ്. മറ്റുമക്കൾ: യൂനുസ്(ദുബായ്), നൗഷിബ. മരുമകൻ: റഊഫ്