വടകര: മരണവീട്ടില്‍ തെങ്ങ് കടപുഴകി വീണ് നാലു പേര്‍ക്ക് പരിക്ക്. ഇതില്‍ രണ്ടു പേരുടെ നില ഗുരുതരമാണ്. നടക്കുതാഴ ചാക്യപുറത്ത് വീട്ടില്‍ ഞായറാഴ്ച ഉച്ചതിരിഞ്ഞാണ് അപകടം. ചാക്യപുറത്ത് വാസു മരണപ്പെട്ടതിനാല്‍ വീട്ടില്‍ ദുഃഖാചരണം നടക്കുന്നതിനിടയിലാണ് വീട്ടുവളപ്പിലെ തെങ്ങ് കടപുഴകി വീണത്. വാസുവിന്റെ മരുമക്കളായ പ്രദീപന്‍, ബൈജു എന്നിവര്‍ക്ക് സാരമായ പരിക്കേറ്റു. ഇവരെ കണ്ണൂര്‍ മിംസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പുത്തൂര്‍ ട്രെയിനിംഗ് സ്‌കൂള്‍ സ്വദേശി ബാബുവിനെ വടകര സഹകരണാശുപത്രിയില്‍ പ്രവേശിപ്പിച്ചു. നിസാര പരിക്കേറ്റ മേപ്പയില്‍ സ്വദേശി ബാബുവിന് പ്രാഥമിക ശുശ്രൂഷ നല്‍കി.
ഇവരെല്ലാം വീട്ടുമുറ്റത്ത് കസേരയില്‍ ഇരിക്കുമ്പോഴാണ് തെങ്ങ് കടപുഴകി ഇവര്‍ക്ക് മീതെ വീണത്. ഓട്‌മേഞ്ഞ വരാന്തയുടെ ഞാലി തകര്‍ന്നു