പൂപ്പാറയിൽ വീടിന് തീപിടിച്ചു; ആളപായമില്ല, വീട് പൂർണ്ണമായും കത്തിനശിച്ചു



ഇടുക്കി  രാജാക്കാട്: പൂപ്പാറയിൽ വീടിന് തീപിടിച്ചു.പൂപ്പാറ സ്വദേശി പുഞ്ചക്കരയിൽ ഷിജുവിന്റെ വീടാണ് അഗ്നിക്കിരയായത്. ആളപായമില്ല. വീട് പൂർണ്ണമായും കത്തിനശിച്ചു.  ഉച്ചക്ക് ഒരു മണിയോടെയാണ് വീടിനു തീ പിടിച്ചത്. ഷിജുവും കുടുംബവും ജോലിക്ക് പോയിരുന്നതിനാൽ തീ പടർന്നത് അറിയാൻ വൈകി.വീട്ടിൽ നിന്നും പുക ഉയരുന്നത് ശ്രെദ്ധയിൽപ്പെട്ട സമീപ വാസികളുടെ സമയോചിതമായ ഇടപെടലാണ് തി അണക്കുവാൻ സഹായിച്ചത് .ഓടിക്കൂടിയ പ്രദേശവാസികൾ ഗ്യാസ് സിലണ്ടർ ഇലട്രോണിക്‌സ് ഉപകാരണങ്ങൾ എല്ലാം പുറത്ത് എത്തിച്ചത് അപകടത്തിന്റെ വ്യാപ്തി കുറച്ചു. ഓടിട്ട വീട് പൂർണമായും കത്തി നശിച്ചു.

Post a Comment

Previous Post Next Post