കാസർകോട് കാഞ്ഞങ്ങാട് :പടന്നക്കാട് മേൽപ്പാലത്തിന് മുകളിൽ കെ.എസ്.ആർ.ടി.സി ബസ് ഇടിച്ച് ബൈക്കിൽ നിന്നും തെറിച്ചു വീണതിനെ തുടർന്ന് സ്വകാര്യ ബസ് കയറി മരിച്ചത്
കാഞ്ഞങ്ങാട്ടെ കംപ്യൂട്ടർ സ്ഥാപനത്തിലെ ജീവനക്കാരൻ. കോട്ടച്ചേരി ട്രാഫിക് സർക്കിളിനടുത്ത് കുന്നുമ്മൽരാംനഗർ
റോഡിലെ കംപ്യൂട്ടർ കെയറിലെ
സോഫ്റ്റ് വെയർ എഞ്ചിനീയർ
ബേഡകം തെക്കെക്കരയിലെ മാധവ
ൻ്റെ മകൻ ശ്രീനീഷ്39 ആണ് മരിച്ചത്. രാത്രി 9 മണിയോടെയാണ് അപകടം. കാഞ്ഞങ്ങാട് ഭാഗത്തേക്ക് ശ്രീ നേഷ് സഞ്ചരിച്ച
ബൈക്കിൽ കെ.എസ്.ആർ ടി സി ഇടി ക്കുകയും തെറിച്ചു വീണ യുവാവിൻ്റെ ദേഹത്ത് സ്വകാര്യ ബസ് കയറുകയായിരുന്നു. യുവാവ് സംഭവ സ്ഥലത്ത് തന്നെ മരിച്ചിരുന്നു. മൃതദേഹം ജില്ലാ ശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. ആദ്യം ആളെ തിരിച്ചറിഞ്ഞിരുന്നില്ല.
ഡ്രൈവിംഗ് ലൈസൻസ് വഴിയാണ് പിന്നീട് തിരിച്ചറിഞ്ഞത്. ശ്രീനീഷിൻ്റെ മരണം കാഞ്ഞങ്ങാട്ടെ സുഹൃത്തുക്കളെയും ബേഡകത്തെ നാട്ടുകാരെയും കണ്ണീരിലാക്കി. പടന്നക്കാട് മേൽപ്പാലം റോഡ് പൊട്ടി പൊളിഞ്ഞ് കിടക്കുന്നത് അപകടത്തിന് കാരണമാകുന്നതായി പരാതിയുണ്ട്. നിരവധി അപകടങ്ങൾ മേൽപ്പാലത്തിന് മുകളിൽ അടുത്തിടെ സംഭവിച്ചു.