കുളത്തിൽ വീണ് ആറാം ക്ലാസുകാരൻ മരണപ്പെട്ടു


കോട്ടക്കൽ: 

കൂട്ടുകാരുമൊത്ത് കുളത്തിലിറങ്ങിയ വിദ്യാർഥി മുങ്ങിമരിച്ചു. കോട്ടക്കൽ ചിനക്കൽ സ്വദേശി പൂക്കയിൽ മുഹമ്മദലിയുടെ മകൻ മുഹമ്മദ് അഫ് ലഹ് (12) ആണ് മരിച്ചത്. കോട്ടക്കൽ 

കുറ്റിപ്പുറം സർഹിന്ദ് നഗററിലെ കുളത്തിലാണ് അപകടം.

നാട്ടുകാർ കുട്ടിയെ രക്ഷപ്പെടുത്തി കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ചികിത്സയിലിരിക്കെ വെള്ളിയാഴ്ച പുലർച്ചെയാണ് മരിച്ചത്.

കോട്ടക്കൽ പൊലീസ് നിയമ നടപടികൾ സ്വീകരിച്ചു. കോട്ടൂർ എ.കെ.എം. ഹയർ സെക്കണ്ടറി സ്‌കൂളിൽ ആറാം തരം വിദ്യാർഥിയാണ്. സ്ക്കൂളിന് ഇന്ന് അവധി പ്രഖ്യാപിച്ചു.

Post a Comment

Previous Post Next Post