കാസർകോട്: യുവാവ് ഷോക്കേറ്റ് മരിച്ചു. കുഡ്ലു വെളിമൊഗരുവിലെ രാമചന്ദ്രയുടെ മകൻ ആർ. യശ്വന്ത് 23 ആണ് മരിച്ചത്. വൈകീട്ടാണ് സംഭവം. വീടിന് സമീപത്തു വെച്ച് വൈദ്യുതാഘാതമേൽക്കുകയായിരുന്നു.
കുഞ്ചത്തൂരുള്ള ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാന്നായില്ല. തെ
ങ്ങോല മാറ്റുന്നതിനിടെയാണ് ഷോക്കേറ്റത്.
മഞ്ചേശ്വരം പൊലീസ് ഇൻക്വസ്റ്റ് നടത്തി