നെടുങ്കണ്ടം: മുത്തശ്ശിക്കൊപ്പം കാണാതായ പിഞ്ചു കുഞ്ഞിനെ മരിച്ച നിലയിൽ കണ്ടെത്തി. ഉടുമ്പൻചോല, പുത്തൻപുരയ്ക്കൽ ചിഞ്ചുവിന്റെ രണ്ടുമാസം പ്രായമുള്ള പെൺകുഞ്ഞാണ് മരണപ്പെട്ടത്.
വെള്ളിയാഴ്ച പുലർച്ചെയാണ് മുത്തശ്ശി ജാൻസിയേയും കുഞ്ഞിനെയും വീട്ടിൽ നിന്നു കാണാതായത്.
നാട്ടുകാരുടെ നേതൃത്വത്തിൽ നടത്തിയ തെരച്ചിലിലാണ് കുഞ്ഞിനെയും മുത്തശ്ശിയേയും വീടിനു സമീപത്തുള്ള തോട്ടുവക്കിൽ കണ്ടെത്തിയത്. കുഞ്ഞിനെ ഉടൻ തന്നെ നെടുങ്കണ്ടം താലൂക്ക് ആശുപത്രിയിൽ എത്തിച്ചുവെങ്കിലും രക്ഷിക്കാനായില്ല. മുത്തശ്ശിയെ രാജാക്കാട്ട് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവരുടെ നില ഗുരുതരമാണ്.