കാസർകോട്: ചെർക്കളയിൽ സ്‌കൂട്ടറും കാറും കൂട്ടിയിടിച്ച് കുമ്പളയിലെ യുവ വ്യാപാരി മരിച്ചു. മൊഗ്രാൽ കുട്ടിയാൻ വളപ്പ് ഖുത്തുബിൻ നഗറിലെ കബീർ ഫിദ(33)ആണ് മരിച്ചത്. വ്യാഴാഴ്‌ച ഉച്ചയ്ക്ക് 1.45ഓടെ ചെർക്കള കെ കെ പുറത്തെ പുതുതായി പണിയുന്ന ആശുപത്രി സമീപത്ത് വച്ചായിരുന്നു അപകടം സംഭവിച്ചത്. കാറും സ്കൂട്ടറും കൂട്ടിയിടിച്ചതിനെ തുടർന്നു ഗുരുതരമായി പരിക്കേറ്റ കബീറിനെ കാസർകോട്ട് സ്വകാര്യ ആശുപത്രിയിലും, പിന്നീട് മംഗളൂരിലേക്ക് കൊണ്ടുപോകവേ മരണപ്പെടുകയായിരുന്നു. കുമ്പള മീപ്പിരി സെന്ററിൽ ഡ്രസ് സ്ഥാപന ഉടമയായിരുന്നു. പരേതനായ മമ്മു- മറിയമ്മ ദമ്പതികളുടെ മകനാണ്. ഫാത്തിമയാണ് ഭാര്യ. ഇസാബ്, ഹാസിം എന്നിവർ മക്കളാണ്. സഹോദരങ്ങൾ: അബ്ദുള്ള, അബ്ബാസ്, ബഷീർ, സുബൈദ, ഹാജിറ, മിസിരിയ.