കോട്ടയം: റമ്ബൂട്ടാന്റെ കുരു തൊണ്ടയില്‍ കുടുങ്ങി എട്ടുമാസം പ്രായമുള്ള കുഞ്ഞ് മരിച്ചു. പാലാ മീനച്ചില്‍ സ്വദേശികളായ സുനില്‍ ലാലിന്റേയും ശാലിനിയുടേയും മകൻ ബദരീനാഥാണ് മരിച്ചത്.
ഞായറാഴ്ച വൈകീട്ട് 6.30-നായിരുന്നു സംഭവം.
റമ്ബൂട്ടാൻ പഴം പൊളിച്ച് നല്‍കുന്നതിനിടെ കുട്ടിയുടെ തൊണ്ടയില്‍ കുടുങ്ങുകയായിരുന്നു. ശ്വാസം മുട്ടല്‍ അനുഭവപ്പെട്ടതിനെ തുടർന്ന് ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല