അമ്പലപ്പുഴ: വാഹനാപകടത്തിൽപ്പെട്ട് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. വണ്ടാനംകാട്ടുംപുറം വെളി അഷറഫ് (45) ആണ് മരിച്ചത്.ആഗസ്റ്റ് 11 ന് വണ്ടാനം ശിശുവിഹാർ റോഡിൽ വെച്ച് സ്കൂട്ടിയിൽ പോകുകയായിരുന്ന അഷറഫ്നെ ദോസ്ത് ലോറി ഇടിക്കുകയായിരുന്നു.ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ ശനിയാഴ്ച രാത്രി 8 – 15 ഓടെ മരിച്ചു.മൃതദേഹം ആശുപത്രി മോർച്ചറിയിൽ.
ഭാര്യ: ഷംല.
മകൾ: ഷെഫ്ന.