വീടുകൾ തകർന്ന് സ്ത്രീക്ക് ദാരുണാന്ത്യം. നിരവധി പേർ കുടുങ്ങിക്കിടക്കുന്നതായി സംശയം. ഇവരെ രക്ഷിക്കാനുള്ള ശ്രമം തുടരുകയാണ്. ഉത്തർപ്രദേശിലെ വാരാണസിയിൽ പ്രശസ്തമായ കാശി വിശ്വനാഥ ക്ഷേത്രത്തിന് സമീപമുള്ള രണ്ട് വീടുകളാണ് തകർന്നത്. 70 വർഷത്തിലേറെ പഴക്കമുള്ള വീടുകളാണ് തകർന്നത്.
നഗരത്തിൽ കനത്ത മഴയെ തുടർന്നാണ് വീടുകൾ തകർന്നതെന്ന് ഉന്നത പോലീസ് ഉദ്യോഗസ്ഥൻ കൗശൽ ശർമ്മ പറഞ്ഞു.ദേശീയ ദുരന്ത നിവാരണ സേന (എൻഡിആർഎഫ്) സംഘം അഞ്ച് പേരെ അവശിഷ്ടങ്ങൾക്കിടയിൽ നിന്ന് സുരക്ഷിതമായി രക്ഷപ്പെടുത്തി ആശുപത്രിയിലെത്തിച്ചു. ബാക്കിയുള്ളവർക്കായി തിരച്ചിൽ നടക്കുകയാണ്.