ചേർത്തലയിൽ മിനിലോറിയിടിച്ച് കാൽ നടയാത്രക്കാരൻ മരിച്ചു…



 അരൂർ:ദേശീയപാതയിൽ ചേർത്തല പട്ടണക്കാട് പൊന്നാംവെളി പത്മാക്ഷി കവലയ്ക്ക് സമീപത്ത് വാഹനാപകടത്തിൽ കാൽനട യാത്രക്കാരൻ മരിച്ചു. പട്ടണക്കാട് പഞ്ചായത്ത് മൂന്നാം വാർഡിൽ വെളിപ്പറമ്പിൽ വീട്ടിൽ ജലാലുദ്ദിൻ (55) ആണ് മരിച്ചത്.ഞായറാഴ്ച രാത്രിയോടെയായിരുന്നു അപകടം സംഭവിച്ചത്.വീട്ടിലേക്ക് നടന്നു പോകവേ, ചേർത്തല ഭാഗത്ത് നിന്നും വന്ന മിനിലോറി ഇടിക്കുകയായിരുന്നു. ഉടൻ തന്നെ തുറവൂർ ഗവ. ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.ജലാൽ കാറ്ററിംഗ് സർവ്വീസ്ഉടമയാണ്.

Post a Comment

Previous Post Next Post