മലപ്പുറം എടപ്പാൾ: കമ്പിയുമായി വന്ന ലോറി എടപ്പാൾ മേൽപ്പാലത്തിലിടിച്ചു. തൃശൂർ റോഡിൽ പാലം ആരംഭിക്കുന്ന ഭാഗത്താണ് ഇടിച്ചത്. മുന്നറിയിപ്പിനായി സ്ഥാപിച്ചിരുന്ന ബ്ലിംഗർ ലൈറ്റും തകർന്നു. ശനിയാഴ്ച പുലർച്ച ഒന്നരയോടെയായിരുന്നു സംഭവം. ലോറി മാറ്റത്തതിനാൽ ഗതാഗത തടസ്സം തുടരുന്നു. ലോറിയിലെ ജീവനക്കാർ നിസ്സാര പരിക്കുകളോടെ രക്ഷപ്പെട്ടു