റോ​ഡ് മു​റി​ച്ചു​ക​ട​ക്കു​ന്ന​തി​നി​ടെ അപകടം; പ്രവാസി മലയാളി മ​രി​ച്ചു



മസ്കത്ത്: റോഡ് മുറിച്ചുകടക്കുന്നതി നിടെ വാഹനമിടിച്ച് മലയാളി മരിച്ചു. തി രുവനന്തപുരം കല്ലമ്പലം സ്വദേശി ആര്യ ഭവൻ വീട്ടിൽ മധു ജനാർദനക്കുറുപ്പ് (54) ആണ് മരിച്ചത്. സുവൈഖ് ഖദ്റയി ൽ കൺസ്ട്രക്ഷൻ ഫോർമാനായി ജോ ലിചെയ്തുവരുകയായിരുന്നു.


രണ്ടു ദിവസം മുമ്പേ രാത്രിയിൽ പുറ ത്തിറങ്ങിയ മധുവിനെ കാണാതായതി നെത്തുടർന്ന് പരിചയമുള്ളവർ പൊലീ സിൽ റിപ്പോർട്ട് ചെയ്തിരുന്നു.

അതിനെത്തുടർന്നുള്ള അന്വേഷണത്തി ലാണ് ദിയാനെന്ന സ്ഥലത്ത് റോഡ് മുറി ച്ചുകടക്കുന്നതിനിടെ, അപകടത്തിൽ പെട്ട് മരിച്ച വിവരം അറിയുന്നത്.


32 വർഷത്തോളമായി പ്രവാസിയായി മ ധു ഒമാനിലുണ്ട്. 21-ാം വയസ്സിലാണ് ആ ദ്യമായി ഒമാനിലെത്തുന്നത്. ഭാര്യ: രഞ്ജു കൃഷ്ണ. മക്കൾ: ആര്യ, ആതിര. മൃതദേ ഹം നാട്ടിലെത്തിക്കാനുള്ള നടപടികൾ നടന്നുവരുന്നു.

Post a Comment

Previous Post Next Post