തിരുവണ്ണൂർ ബൈപ്പാസിൽ സ്കൂട്ടർ ലോറിക്കടിയിൽപ്പെട്ട് യുവാവിന് ദാരുണാന്ത്യം



 കോഴിക്കോട്  തിരുവണ്ണൂർ  ബൈപ്പാസിൽ സ്കൂട്ടർ ലോറിക്കടിയിൽപ്പെട്ട് ഒളവണ്ണ സ്വദേശിയായ യുവാവിന് ദാരുണാന്ത്യം. ഒളവണ്ണ സ്വദേശിയായ ജുനൈദ് (26) ആണ് മരിച്ചത്.


ഇന്ന് വൈകിട്ട് നാല് മണിയോടുകൂടി തിരുവണ്ണൂർ ബൈപ്പാസിൽ മാറ്റർ ലാബിന് മുൻവശം വെച്ചാണ് അപകടം.


ഇദ്ദേഹം സഞ്ചരിച്ച KL 85 A 2333 നമ്പർ സ്കൂട്ടറിൽ KL 57 C 8649 നമ്പർ ലോറി തട്ടുകയായിരുന്നു. ഇതിയുടെ ആഘാതത്തിൽ ലോറി കടിയിലേക്ക് വീണ ജുനൈദിന് മുകളിലൂടെ ലോറി കയറിയിറങ്ങുകയായിരുന്നു. യുവാവ് സംഭവ സ്ഥലത്ത് വെച്ച് തന്നെ മരിച്ചു.


അരീക്കാട് JC അക്കാദമിയുടെ ഡയറക്ടർ ആണ്. മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജ് ഹോസ്പിറ്റലിലേക്ക് മാറ്റി.

Post a Comment

Previous Post Next Post