സുൽത്താൻ ബത്തേരി: നെന്മേനി പഞ്ചായത്തിലെ റഹ്മത്ത് നഗർ മനക്കത്തൊടി ആബിദയുടെ വീടാണ് ഇന്ന് പുലർച്ചെ ഒരു മണിയോടെ തകർന്നുവീണത്.അഞ്ചംഗ കുടുംബത്തെ സമീപവാസികൾ അത്ഭുതകരമായി രക്ഷപ്പെടുത്തി.നിസ്സാര പരിക്കേറ്റ മൂന്നുവയസ്സുകാരൻ അടക്കം അഞ്ചുപേർ ചികിത്സയിലാണ്. ഉറങ്ങിക്കിടക്കുകയായിരുന്നു കുടുംബാംഗങ്ങളുടെ ദേഹത്തേക്കാണ് വീടിന്റെ മേൽക്കൂരയും ഭിത്തികളും പതിച്ചത്.